അഞ്ചാം ക്ലാസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു; നെയ്യാറ്റിൻകരയിൽ അച്ഛൻ അറസ്റ്റിൽ

single-img
18 October 2019

അഞ്ചാംക്ലാസുകാരിയായ സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ച അച്ഛൻ നെയ്യാറ്റിൻകരയിൽ അറസ്റ്റിലായി. പീഡനവിവരം മാസങ്ങളോളം ആരോടും പറയാനാകാതിരുന്ന കുട്ടി ഒടുവിൽ താൻ പഠിക്കുന്ന സ്കൂളധികൃതരോടാണ് അച്ഛന്‍റെ പീഡനം തുറന്നു പറഞ്ഞത്. കേസിൽ അച്ഛനെ പോലീസ് പോക്സോ നിയമപ്രകാരമുള്ള കേസ് ചാർജ് ചെയ്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പിതാവിന്റെ സുഹൃത്തുക്കളടക്കം കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം.

എന്നാൽ ഇതാരാണെന്ന് പറയാൻ പോലും കുട്ടിയ്ക്ക് അറിയില്ല. ഇരയായ പെൺകുട്ടി പറയുന്ന സൂചനകൾ അനുസരിച്ച് അച്ഛന്‍റെ സുഹൃത്തുക്കളെയും പോലീസ് തെരഞ്ഞുവരികയാണ്. കേൾവിയും സംസാരശേഷിയുമില്ലാത്ത കുട്ടിയുടെ അമ്മയെയും അച്ഛൻ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇവരെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും, പ്രതികരിച്ചാൽ കൂടുതൽ ഉപദ്രവിക്കുമായിരുന്നെന്നും കുട്ടി മൊഴി നൽകിപഠിക്കുന്ന സ്കൂളിലും ആരോടും ഒന്നും മിണ്ടാതെ കുട്ടി മാറിയിരിക്കുമായിരുന്നു. പലപ്പോഴും കരയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപകരാണ് കുട്ടിയോട് സംസാരിക്കുന്നത്.

ഇതിനെ തുടർന്നാണ് കുട്ടി അച്ഛൻ ഉപദ്രവിക്കുന്ന വിവരം തുറന്നു പറയുന്നത്. ഉടൻ അധ്യാപകർ ശിശുക്ഷേമസമിതിയെ വിവരമറിയിക്കുന്നതും പിന്നീട് കുട്ടിയെ വന്ന് കണ്ട് മൊഴിയെടുത്ത് പോലീസിനോട് വിവരം പറയുകയുമായിരുന്നു.ഈ കുട്ടിയ്ക്ക് ഒരു ഇളയ സഹോദരനുമുണ്ട്. ഈ കുഞ്ഞിനെയും ഇയാൾ ഉപദ്രവിക്കുമായിരുന്നു. പിതാവും സുഹൃത്തുക്കളും വീട്ടിൽ വന്ന് മദ്യപിക്കുമായിരുന്നു.

ഇത്തരത്തിൽ മദ്യപിക്കാനെത്തുമ്പോഴൊക്കെ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ഇവരെ തല്ലിച്ചതയ്ക്കും. ഈ വിഷയത്തിൽ പല തവണ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും പോലീസ് ഒന്നും ചെയ്തില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. അതിന്ശേഷമാണ് കുട്ടിയെ ഇയാൾ ലൈംഗികമായും ഉപദ്രവിക്കാൻ തുടങ്ങിയത്.