സിവിൽ സർവ്വീസ് പരീക്ഷയിലെ അസാധാരണ മാർക്ക്: പ്രതിപക്ഷ നേതാവ് പരുങ്ങലിൽ

single-img
18 October 2019

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്തിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്ക് വിവാദമാകുകയാണ്. രമിത്തിന് മാര്‍ക്ക്‌ ലഭിച്ചത് ചെന്നിത്തലയുടെ സ്വാധീനമുപയോഗിച്ചാണെന്നാണ് പ്രധാന ആരോപണം.

ഇന്റര്‍വ്യൂ നടന്ന ക്യാന്റിഡേറ്റുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് രമിത്ത് ആയിരുന്നു. ഏറ്റവും മിടുക്കരായി യുപിഎസ് സി കണ്ടെത്തിയവരേക്കാള്‍ അധികം മാര്‍ക്കാണ് രമിത്തിന് ലഭിച്ചത്. ഏഴുത്തു പരീക്ഷയിലെ സ്‌കോര്‍ പരിഗണിച്ചാല്‍ ലഭിക്കേണ്ട റാങ്ക് അല്ല രമിത്തിന് ലഭിച്ചത്, എന്ന കാര്യങ്ങള്‍ യുപിഎസ് സി സൈറ്റില്‍ പരിശോധിച്ചറിയാം ഇക്കാര്യങ്ങള്‍ സംശയമുണര്‍ത്തുന്ന താണെന്ന് ആരോപണം ഉയര്‍ത്തിയവര്‍ പറയുന്നു.

മകന് ഇന്റര്‍വ്യൂ നടന്ന സമയം ചെന്നിത്തലയും ഡല്‍ഹിയില്‍ ഉണ്ടായിരുന്നു എന്നതാണ് ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാനകാര്യം. ഇന്റര്‍വ്യൂ പാനലിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ട്.

2017 ലെ സിവില്‍ സര്‍വീസ് പരീക്ഷയിലാണ് ചെന്നിത്തലയുടെ മകന് ഉയര്‍ന്ന് മാര്‍ക്ക് ലഭിച്ചത്. എഴുത്തു പരീക്ഷയില്‍ 608 ാം റാങ്കുകാരനായിരുന്ന രമിത്ത് ഇന്റര്‍വ്യൂവില്‍ അസാധാരണമാം വിധം ഉയര്‍ന്ന മാര്‍ക്ക് നേടിയതാണ് വിവാദത്തിന് വഴിയൊരുക്കി യത്. മന്ത്രി കെ ടി ജലീലാണ് 2017ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്തുവന്നിട്ടുണ്ട്.