സ്വിമ്മിങ് പൂള്‍ ഫോട്ടോഷൂട്ടുമായി നടി അനുപമ പരമേശ്വരന്‍; വീഡിയോ കാണാം

single-img
18 October 2019

ഇതാ ഒരിക്കൽകൂടി സ്വിമ്മിങ് പൂള്‍ ഫോട്ടോഷൂട്ട് നടത്തി നടി അനുപമ പരമേശ്വരന്‍. വനിത എന്ന മാസികയ്ക്ക് വേണ്ടിയാണ് ഇത്തവണ അനുപമ പൂളിൽ ഇറങ്ങിയത്. ഇക്കുറി പക്ഷെ സ്വിമ്മിങ് സ്യൂട്ടൊന്നുമല്ല ഗൗണ്‍ ധരിച്ചാണ് അനുപമ പൂളിലിറങ്ങിയത്. മലയാളത്തിൽ ഇതുവരെ രണ്ട് സിനിമകളിലെ അനുപമ അഭിനയിച്ചിട്ടുള്ളൂവെങ്കിലും തെലുങ്കിലാണ് താരത്തിന് ചിത്രങ്ങളുള്ളത്.

നടൻ ദുല്‍ഖര്‍ നിര്‍മിക്കുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി അനുപമ പ്രവര്‍ത്തിച്ചിരുന്നു. ഈ സിനിമയിൽനാല് നായികമാരാണുള്ളത്. അതിലൊരാള്‍ അനുപമയാണ്. 2018ല്‍ തമിഴിലും തെലുങ്കിലും ഒരുപോലെ സംസാരവിഷയമായ രാക്ഷസന്റെ തെലുങ്ക് പതിപ്പില്‍ അനുപമയായിരുന്നു നായിക.