മഴ ശക്തമായി തുടരുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും, ജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശം

single-img
18 October 2019

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ഷട്ടറുകൾ ഏകദേശം പത്ത് മുതൽ പതിനഞ്ച് സെന്റീ മീറ്റർ വരെ ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

മുന്നറിയിപ്പായി മുക്കൈ പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും നൽകി. അതേസമയം, കേരളത്തിൽ തുലാമഴ അടുത്ത രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇത്തവണ വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ഇത്രയും ശക്തമായ മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.