‘അച്ഛേ ദിന്‍ വന്നുകഴിഞ്ഞു, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം’; കേന്ദ്ര സര്‍ക്കാരിനെതിരെ വിഎസ് അച്യുതാനന്ദന്‍

single-img
17 October 2019

മോദി സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് കേരള ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന പട്ടിക പ്രകാരം ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയ്ക്ക് 102-ാം സ്ഥാനം കിട്ടിയതിനെ നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കൂടി മുളച്ചു എന്ന വിശേഷണത്തോടെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

അച്ഛേ ദിന്‍ വന്നുകഴിഞ്ഞു. ഇനിയും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചാല്‍ പട്ടിണിപ്പാവങ്ങള്‍ സസന്തോഷം ആ ആക്രോശം സ്വീകരിക്കാനിടയുണ്ട്. ഇതിനിടയിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വീരവാദം മുഴക്കിയും, ശബരിമലയില്‍ കയറാന്‍ വരുന്ന സ്ത്രീകളെ തല്ലിയോടിച്ചും നടത്തുന്ന ആ പൊറാട്ട് നാടകത്തിലൂടെ കര്‍ഷകരുടേയും തൊഴിലാളികളുടേയും നിലനില്‍പ്പിനായുള്ള പോരാട്ടത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്.വി എസ് പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യ മുന്നേറുകയാണത്രെ!നാണമില്ലാത്തവന്‍റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു. ആഗോള പട്ടിണി സൂചികയില്‍…

Posted by VS Achuthanandan on Thursday, October 17, 2019