‘തല’യും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം പണിപ്പുരയില്‍

single-img
17 October 2019

തമിഴകത്ത് പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ തല അജിത്തും നയന്‍ താരയും വീണ്ടും ഒന്നിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. ‘തല’യും നയന്‍സും ജോഡികളാകുന്ന പുതിയ ചിത്രം പണിപ്പുരയിലാണ്.

ചിത്രത്തില്‍ അജിത് പൊലീസ് വേഷത്തിലാകും എത്തുകയെന്നും കോളിവുഡില്‍ വാര്‍ത്തയുണ്ട്. ‘തല’യുടെ സാള്‍ട്ട്‌ ആന്റ് പെപ്പര്‍ ലുക്കില്‍ ഇത്തവണ മാറ്റം വരുത്തിയേക്കും.

ഇരുവരും ഒന്നിച്ചെത്തിയ വിശ്വാസം എന്ന ചിത്രം വന്‍ ഹിറ്റായിരുന്നു, നേരത്തെ ബില്ല, ഏഗന്‍, ആരംഭം എന്നീ ചിത്രങ്ങളില്‍ നയന്‍സ് അജിത്തിന്റെ നായികയായെത്തിയിരുന്നു.