ഡെന്‍മാര്‍ക്ക് ഓപ്പണ്‍; നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍വി; പിവി സിന്ധു പുറത്ത്

single-img
17 October 2019

കോപ്പന്‍ഹേഗനില നടക്കുന്ന ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡമിന്റണില്‍ നിന്ന് ഇന്ത്യയുടെ ലോകചാമ്പ്യന്‍ പിവി സിന്ധു പുറത്ത്. ഇന്ന് നടന്ന പ്രീകോര്‍ട്ടറില്‍ പതിനേഴുകാരിയായ കൊറിയന്‍ താരം ആന്‍സെ യംഗാണ് സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത് സ്‌കോര്‍ 14-21, 17-21.

ലോകചാമ്പ്യനായശേഷം ഇത് തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധു ക്വാര്‍ട്ടറിലെത്താതെ പുറത്താകുന്നത്. ഇതിന് മുന്‍പ് ചൈന ഓപ്പണിലും കൊറിയന്‍ ഓപ്പണിലും സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

അതേസമയംപുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സായ് പ്രണീതും രണ്ടാം റൗണ്ടില്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരമായ കെന്റോ മൊമോട്ടയാണ് പ്രണീതിനെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നത്. സ്‌കോര്‍ 6-21, 14-21.