Business, National

ബാങ്കുകൾ നിശ്ചലമാകും; ഒക്ടോബര്‍ 22-ന് ബാങ്ക് ജീവനക്കാർ ദേശവ്യാപകമായി പണിമുടക്കുന്നു

കേന്ദ്ര സർക്കാർ കൈക്കൊണ്ട രാജ്യത്തെ പൊതു മേഖല ബാങ്കുകളുടെ ലയനം ഉൾപ്പടെയുള്ള നടപടികൾക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. ജീവനക്കാരുടെ സംഘടനകളായ ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ചേർന്നാണ് പണിമുടക്ക് നടത്തുന്നത്.

ഒക്ടോബര്‍ 22-ന് നടക്കുന്ന പണിമുടക്കിൽ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സംഘടനകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ ദിവസം രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാവും.