ഹരിയാനയോ മഹാരാഷ്ട്രയോ ആകട്ടെ, വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് കനത്ത പരാജയം: പ്രധാനമന്ത്രി

single-img
17 October 2019

ഹരിയാനയോ മഹാരാഷ്ട്രയോ ആയാലും ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് കനത്ത പരാജയമായിരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നടന്ന മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. അവസാന ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിച്ച പോലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി മികച്ച വിജയം കാണുമെന്നും നരേന്ദ്രമോദി പറഞ്ഞു.

‘പ്രതിപക്ഷമായ കോണ്‍ഗ്രസിനും എന്‍സിപിക്കും ജനങ്ങളുടെ താത്പര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ തിരിച്ചടി കിട്ടിയതാണ്. ഇപ്പോഴും ജനങ്ങള്‍ അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും.’ – മോദി പറഞ്ഞു.

അതേപോലെ തന്നെ, മോദി സര്‍ക്കാര്‍ ഛത്രപതി ശിവജിയെ പോലെ രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. ഈ മാസം 21 നാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. 24ന് വോട്ടെണ്ണും.