വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നു; 311ഇന്ത്യക്കാരെ മെക്‌സിക്കോ നാടുകടത്തി

single-img
17 October 2019

വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നതിനാൽ ഇന്ത്യാക്കാരായ 311 പേരെ മെക്‌സിക്കോ തിരിച്ചയച്ചു. നാട് കടത്തപ്പെട്ടവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മെക്സിക്കോയിൽ നിന്നും അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നവരെ കണ്ടെത്തണമെന്ന അമേരിക്കൻ സമ്മർദ്ദത്തിന് പിന്നാലെയാണ്ഈ നടപടി. ഇവരെ ബോയിങ് 747 വിമാനത്തിൽ തൊലുക സിറ്റി വിമാനത്താവളത്തിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലേക്കാണ് അയച്ചത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത സമ്മർദ്ദത്തിന്റെ ഫലമായി മെക്സിക്കോയിൽ കനത്ത സുരക്ഷാ പരിശോധനകൾ അതിർത്തിയിലെമ്പാടും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിന്നും ഇന്ത്യാക്കാരെ കയറ്റി അയക്കുന്ന കാര്യത്തിൽ മെക്സിക്കോയിലെ ഇന്ത്യൻ എംബസ്സിയുടെ ഭാഗത്ത് നിന്ന് മികച്ച സഹകരണമാണ് ഉണ്ടായതെന്ന് മെക്സിക്കോ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.