‘ഭാരത രത്‌ന നല്‍കേണ്ടത് സവര്‍ക്കര്‍ക്കല്ല ഗോഡ്‌സെയ്ക്ക്’; മനീഷ് തിവാരി’

single-img
17 October 2019

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയില്‍ വിഡി സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുമെന്ന് വാഗ്ദാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. സവര്‍ക്കര്‍ക്കല്ല നാഥൂറാം ഗോഡ്‌സെയ്ക്കാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കി പാര്‍ട്ടി ആദരിക്കേണ്ടെതെന്നാ യിരുന്നു തിവാരിയുടെ പരിഹാസം.

”മഹാത്മാഗാന്ധിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നതില്‍ പ്രതിമാത്രമാണ് സവര്‍ക്കര്‍. നാഥൂറാം ഗോഡ്‌സെയാണ് ഗാന്ധിയുടെ ഘാതകന്‍. ഈ വര്‍ഷം നമ്മള്‍ ഗാന്ധിജിയുടെ 150ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ സവര്‍ക്കറിനുപകരം എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ബന്ധമായും ഭാരത് രത്‌ന ഗോഡ്‌സെക്ക് നല്‍കണം” – മനിഷ് തിവാരി പറഞ്ഞു.നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തക രോടായിരുന്നു മനീഷ് തിവാരിയുടെ പ്രതികരണം.