കൂടത്തായി; അന്വേഷണം ജോളിയുടെ സുഹൃത്തായ യുവതിയിലേക്ക് നീങ്ങുന്നു

single-img
17 October 2019

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയില്‍ കേസന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. എന്‍ഐടിക്ക് സമീപം ജോളിയുടെ സുഹൃത്തായിരുന്ന യുവതിയിലേക്കാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്. എന്‍ഐടിക്ക് സമീപമുള്ള തയ്യല്‍ക്കടിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പൊലീസിന് ലഭിച്ചു.

അതേസമയം പൊന്നാമറ്റം കുടുംബത്തിലുള്ളവരുടെ ഡിഎന്‍എ പരിശോധന ഇന്ന് നടക്കും. കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരങ്ങളായ റോജോ, രഞ്ജി, റോയിയുടെ രണ്ടു മക്കള്‍ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലെത്തി സാമ്പിള്‍ നല്‍കും. മൃതദേഹങ്ങള്‍ കൊല്ലപ്പെട്ടവരുടേത് എന്നുതന്നെ ഉറപ്പിക്കാനാണ് ഡിഎന്‍എ പരിശോധന.

കേസില്‍ കസ്റ്റഡിയിലുള്ള മൂന്നുപ്രതികളുടെയും ജാമ്യാപേക്ഷ താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈമാസം 19ന് പരിഗണിക്കും. കേസില്‍ കൂടുതല്‍ അറസ്റ്റ് നടക്കാനും സാധ്യതയുണ്ട്.