കൂടത്തായി: കേസില്‍ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത് കുറയ്ക്കണം: ഡിജിപി ഋഷിരാജ് സിങ്

single-img
17 October 2019

നമ്മുടെ മാധ്യമങ്ങള്‍ മിതത്വം പാലിച്ചില്ലെങ്കില്‍ കൂടത്തായിയില്‍ സംഭവിച്ചപോലെ സയനൈഡ് കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഐപിഎസ്. കൂടത്തായി കേസില്‍ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത് കുറയ്ക്കണം. ഈ കൊലപാതകങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങളാണ് മണിക്കൂറിടവിട്ട് മാധ്യമങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

ഓരോ കൊലപാതകവും നടന്ന വര്‍ഷങ്ങള്‍ സംഭവം നടന്ന സമയം, പ്രതിചേര്‍ക്കപ്പെട്ടവര്‍, അവര്‍ എങ്ങനെ പെരുമാറുന്നു, എങ്ങനെ കുറ്റകൃത്യം ചെയ്തു തുടങ്ങി വിശദമായ റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ വഴി നല്‍കുന്നത്. അതോടൊപ്പം സയനൈഡ് ഉപയോഗിച്ച് ഇത്തരത്തിലെല്ലാം ഒരാളെ കൊലപ്പെടുത്താമെന്ന സന്ദേശം കൂടിയാണ് ഇതില്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതുപോലെ നല്‍കുന്ന വിശദമായ വാര്‍ത്തകള്‍ പലപ്പോഴും മാധ്യമ ധര്‍മം പാലിക്കാതെയാണ് വായനക്കാര്‍ക്ക് മുമ്പിലെത്തിക്കുന്നതെന്ന് മറക്കരുതെന്നും ഋഷിരാജ് സിങ് പറഞ്ഞു. കൊലപാതക കേസുകളില്‍ അതിന്റെ രീതിയെക്കുറിച്ച് ഇത്തരത്തില്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് സമാനമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.