സംസ്ഥാനത്ത് തുലാവര്‍ഷം കനത്തു; മിന്നലും കാറ്റും ശക്തമാകുന്നു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

single-img
17 October 2019
Asphalt road.

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. വിവിധ ജില്ലകളിലായി ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീവ്രമായ മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. തമിഴ്നാട് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോവുന്നതിന് വിലക്കേര്‍പ്പെടുത്തി.