സമുദായ സംഘടനകൾക്ക് പലതും പറയാം, വോട്ട് ചെയ്യുന്നത് ജനങ്ങള്‍: കാനം രാജേന്ദ്രന്‍

single-img
17 October 2019

തെരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമുദായ സംഘടനകൾക്ക് പലതും പറയാം, എന്നാല്‍ വോട്ട് ചെയ്യുന്നത് ജനങ്ങളാണെന്നും കാനം വ്യക്തമാക്കി. എന്‍എസ്എഎസ് സ്വീകരിച്ച ശരിദൂര നിലപാടിനെ വിമര്‍ശിച്ചായിരുന്നു കാനത്തിന്‍റെ പ്രസ്താവന.

ഈ ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലും ശരിദൂര നിലപാടാണ് എന്‍എസ്എസ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. അതേപോലെതന്നെ രമേശ്‌ ചെന്നിത്തല ഉയര്‍ത്തിയ മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെ കാനം രാജേന്ദ്രൻ പിന്തുണച്ചു. പ്രതിപക്ഷ നേതാവ്റെ നല്‍കിയ പരാതിയില്‍ ഗവർണർ റിപ്പോർട്ട് തേടിയത് സ്വാഭാവിക നടപടിക്രമമാണെന്നും കെ ടി ജലീലിനെതിരെ യുഡിഎഫ് തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രത്യേക താൽപ്പര്യം കൊണ്ടാകാമെന്നും നേരത്തെ അവർക്കൊപ്പം നിന്നതായതുകൊണ്ടാകാം ‘പ്രത്യേക സ്നേഹ’മെന്നും കാനം പറഞ്ഞു.