ജെയിംസ് ബോണ്ട് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘നൊ ടൈം ടു ഡൈ’

single-img
17 October 2019

ജെയിംസ് ബോണ്ട് പരമ്പരയിലെ ഏറ്റവും പുതിയ സിനിമയാണ് ‘നൊ ടൈം ടു ഡൈ’. ഇരുപത്തിയഞ്ചാമത് ജെയിംസ് ബോണ്ട് ചിത്രമാണിത്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഡാനിയല്‍ ക്രേഗിന്‍ ആണ് നായകന്‍.

കാരി ജോജി ഫുകുനാഗയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.മൈക്കല്‍ ജി വില്‍സണ്‍, ബാര്‍ബറ ബ്രൊക്കോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സജീവ സേവനം ഉപേക്ഷിച്ച ബോണ്ട് ജമൈക്കയിലെ വിശ്രമ ജീവിതം ആസ്വദിക്കുന്നതില്‍ നിന്നാണ് പുതിയ കഥ ആരംഭിക്കുന്നത്.