ധമാക്ക ഒഫിഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

single-img
17 October 2019

ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കുശേഷം ഒമർലുലുവിന്റെ സംവിധാനത്തിലിറങ്ങുന്ന നാലാമത്തെ ചിത്രമായ ധമാക്ക ഒരു കളർ ഫുൾ എന്റർടൈനറായാണ്‌ ഒരുക്കിയിരിക്കുന്നത്‌.

ഒമർ ലുലുവിന്റെ മുൻ ചിത്രങ്ങൾ പോലെ, യുവ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഫെസ്റ്റിവൽ ചിത്രമായിരിക്കും ഇതെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്‌.

നവംബർ 15-നു കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ റിലീസ്‌ ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റർ ഒമർ ലുലു തന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ്‌ പുറത്തിറക്കിയത്‌.