ഷെയ്ന്‍ നിഗത്തിനെ ഭീഷണിപ്പെടുത്തിയത് നടി പാര്‍വതിയെ അപമാനിച്ചയാള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത നിര്‍മ്മാതാവ്

single-img
17 October 2019

നടന്‍ ഷെയന്‍ നിഗത്തിനെതിരെ വധഭീഷണി ഉയര്‍ത്തിയ നിര്‍മ്മാതാവ് ജോബി ജോര്‍ജ് മുന്‍പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.നടി പാര്‍വതിയെ അപമിനിക്കുന്ന പരാമര്‍ശങ്ങളുമായി നിരവധി ചര്‍ച്ചകളിലും , സോഷ്യല്‍ മീഡിയയിലും വന്നിരുന്ന ആളാണ് കസബ സിനിമയുടെ പ്രൊഡ്യൂസറായിരുന്ന ജോബി ജോര്‍ജ്.

മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ചുള്ള പാര്‍വതിയുടെ അഭിപ്രായത്തിനെതിരെ വലിയ ചര്‍ച്ചകളാണ് നടന്നത്. അന്ന് സൈബര്‍ ബുള്ളിയിങ്ങിന് പാര്‍വതി പരാതി നല്‍കിയപ്പോള്‍ ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാരന് ജോലി വാഗ്ദാനം ചെയ്തയാളാണ് ജോബി ജോര്‍ജ്.” മുത്തേ നിനക്ക് ചേട്ടന്‍ ജോലി തരും ഡാ” എന്നായിരുന്നു ജോബിയുടെ വാക്കുകള്‍.

അന്ന് ജോബിയുടെ വാക്കുകള്‍ ഏറ്റെടുത്ത വലിയൊരു കൂട്ടം ആളുകളുണ്ടായിരുന്നു സൈബര്‍ ലോകത്ത് . എന്നാല്‍ ഇന്ന് ഷെയ്ന്‍ നിഗം പരാതി നല്‍കിയതോടെ അവര്‍ ഷെയ്‌നിന് പിന്തുണയുമായെത്തി.അന്ന് പാര്‍വതിക്ക് ലഭിക്കാത്ത പിന്തുണ ഷെയ്‌ന് ലഭിക്കുന്ന സാഹചര്യവും സോഷ്യല്‍ മീഡിയിയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഗുഡ് വിൽ എന്‍റര്‍ടെയ്മെന്‍ ബാനറിൽറ് ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഈ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്ത് എത്തിയത്. ഭീഷണിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.”-ഷെയ്ന്‍ നിഗം അറിയിച്ചു.