ബിജെപി നേതാവിന്റെ കൊലപാതകത്തിനു പിന്നില്‍ ജം ഇയ്യത്തുല്‍ ഇസ്ലാമിയ; അപകടമരണം കൊലപാതകമെന്ന വെളിപ്പെടുത്തല്‍ 24 വര്‍ഷത്തിനു ശേഷം

single-img
17 October 2019

മലപ്പുറം: പെരിന്തല്‍മണ്ണയിലെ ബിജെപി നേതാവ് മോഹന ചന്ദ്രന്റെ അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു. ജം ഇയ്യത്തുല്‍ ഇസ്ലാമിയയാണ് ആസൂത്രിതമായ കൊലപാതകത്തിന് പിന്നില്‍. നിര്‍ണായക വെളിപ്പെടുത്തല്‍ കൊല നടന്ന് 24 വര്‍ഷത്തിന് ശേഷം.

ആര്‍എസ് എസ് നേതാവ് തൊഴിയൂര്‍ സുനില്‍ കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ജം ഇയ്യത്തുല്‍ ഇസ്ലാമിയ പ്രവര്‍ത്തകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ മോഹനചന്ദ്രന്‍ വധക്കേസ് പുനരന്വേഷിക്കാന്‍ തീരുമാനമെടുത്തതായി ക്രൈം ബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

മോഹന ചന്ദജ്രനെ ജീപ്പിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടു ത്തുകയായിരുന്നു. സെയ്തലവി അന്‍വിരിയുടെ നേതൃത്വത്തിലുള്ള ജെ ഇയ്യത്തുല്‍ ഇസ്ലാമിയ സംഘമാണ് കൊല നടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ സെയ്തലവി ഇപ്പോള്‍ വിദേശത്ത് ഒളിവിലാണ്.

1994 ഡിസംബര്‍ നാലിനു പുലര്‍ച്ചെയാണ് സുനിലിനെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. മലപ്പുറം കൊളത്തൂര്‍ സ്വദേശി ഉസ്മാന്‍, തൃശൂര്‍ അഞ്ചങ്ങാടി സ്വദേശി യൂസഫലി, എന്നിവരാണ് സുനിലിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായത്.നാലുപേരെക്കൂടി പിടികൂടാനുണ്ട്. സുനിലിന്റെ കൊലപാതകത്തിന് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് മോഹനചന്ദ്രനും വധിക്കപ്പെട്ടത്. 1995 ഓഗസ്റ്റ് 19 നാണ് മോഹന ചന്ദ്രന്‍ കൊല്ലപ്പെട്ടത്