ആകാശഗംഗ രണ്ടാം ഭാഗം; മയൂരിയെ റീക്രിയേറ്റ് ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍

single-img
17 October 2019

ഒരു കാലഘട്ടത്തിലെതന്നെ സൂപ്പർ ഹിറ്റായി പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, റിയാസ്, മധുപാല്‍, ജഗദീഷ്, ഇന്നസെന്റ് , ജഗതി ശ്രീകുമാര്‍, കല്പന , സുകുമാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ. ഈ സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.’ആകാശഗംഗ2′ എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം നവംബര്‍ ഒന്നിനായിരിക്കും പ്രദര്‍ശനത്തിനെത്തുക.

ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ അന്തരിച്ച മയൂരിയെ റീക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്. ആധുനിക ഗ്രാഫിക്‌സിന്‍റെ സഹായത്തോടെയാണ് ഒന്നാം ഭാഗത്തിൽ മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നാണ് വിനയന്‍ അറിയിച്ചത്.

മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളും പുതുമുഖ താരങ്ങളും ആകാശഗംഗ 2ൽ എത്തുന്നുണ്ട്. ആദ്യ ഭാഗത്തുണ്ടായിരുന്നതിൽ നവാസ്, ഇടവേള ബാബു എന്നിവര്‍ മാത്രമാണ് ഇതിൽ ഉള്ളത്.