തെരഞ്ഞെടുപ്പ് പ്രചാരണം അതിരുകടക്കുന്നു; ജാതി സംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ല: ടിക്കാറാം മീണ

single-img
16 October 2019

തെരഞ്ഞെടുപ്പുകളിൽ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിരുകടക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വട്ടിയൂര്‍കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍എസ്എസ് പരസ്യ പ്രചാരണത്തിനിറങ്ങിയതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏതെങ്കിലും ഒരു മുന്നണിക്ക് വേണ്ടി എന്‍എസ്എസ് സ്വീകരിച്ച നിലപാട് തെറ്റാണെന്നും, പക്ഷെ നിലവിൽ അവർക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. പരാതി ലഭിക്കുന്ന പക്ഷം, പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും ജാതി സംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം കാരണം ജനങ്ങളുടെ ദൈംദിനകാര്യങ്ങള്‍ക്ക് തടസ്സം നേരിടുന്നതായി പരാതികളുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടാന്‍ ഡിജിപിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കത്തയച്ചതായും അദ്ദേഹം പറഞ്ഞു.