ഹിന്ദുക്കളോടൊപ്പം മുസ്ലീങ്ങളും കൈകോര്‍ക്കണം; അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിന് തന്നെ തുടങ്ങുമെന്ന് ബിജെപി എംപി

single-img
16 October 2019

സുപ്രീം കോടതിയിൽ അയോദ്ധ്യ കേസിലെ വാദം അവസാനിച്ചിരിക്കെ അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിന് തന്നെ തുടങ്ങുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ഇതുപോലെ ഒരു 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. അതിനാൽ അടുത്ത ഡിസംബര്‍ ആറിന് അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നും സാക്ഷി മഹാരാജ് വ്യക്തമാക്കി.

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി യോഗി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ശ്രമഫലമായി സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തിനായി ഹിന്ദുക്കളോടൊപ്പം മുസ്ലിംകളും കൈകോര്‍ക്കണം.

ബാബര്‍ ഒരിക്കലും നിങ്ങളുടെ പൂര്‍വികനല്ലെന്നും അക്രമിയായിരുന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് മനസ്സിലാക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തന്‍റെ മണ്ഡലമായ ഉന്നാവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.