പൃഥ്വിക്ക് ജന്മദിനം; ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്തും പൂർണിമയും

single-img
16 October 2019

മലയാളത്തിലെ യുവ സൂപ്പർ താരം പൃഥ്വിരാജിന്‍റെ 37-ാം ജന്മദിനമാണിന്ന്. പൃഥ്വിക്ക് ഈ ദിനത്തിൽ ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള ഇന്ദ്രജിത്തിന്‍റെയും പൂർണിമയുടേയും ഇൻസ്റ്റഗ്രാം പോസ്റ്റുകളാണിപ്പോൾ വൈറലായിരിക്കുന്നത്. രണ്ടുപേരും പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ഇതോടൊപ്പം പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയും ആശംസകളുമായി രംഗത്തെത്തി. “ജന്മദിനാശംസകൾ പൃഥ്വി, എന്തൊരു വർഷമായിരുന്നു ഇത്. 9 പോലെയുള്ള ഒരു ചിത്രം നിർമ്മിക്കുന്നു, ലൂസിഫറിനെപ്പോലുള്ള ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്യുന്നു, ആടുജീവിതം പോലൊരു ഇതിഹാസ സിനിമയിൽ അഭിനയിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇതെല്ലാം.” സുപ്രിയ കുറിച്ചു.

എന്നാൽ എന്നെയും അല്ലിയേയും സംബന്ധിച്ചിടത്തോളം മുൻ വർഷത്തേക്കാൾ നിങ്ങൾക്കൊപ്പം വളരെ കുറച്ചു സമയം മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഒരു നടൻ, നിർമാതാവ്, സംവിധായകൻ അതിലുപരി ഒരു അച്ഛൻ എന്നീ നിലകളിൽ വിസ്മയകരമായ ഒരു വർഷത്തിലേക്കാണ് ഇനി.. സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.