‘മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’ ആദ്യ ടീസര്‍ റിലീസ് ചെയ്തു

single-img
16 October 2019

‘മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’ പേരുപോലെതന്നെ വ്യത്യസ്തമായ കഥയുമായെത്തുന്നചിത്രമാണ്. വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മനേഷ് കൃഷ്ണന്‍ നായകനായി എത്തുന്നു. മഹേഷ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആദ്യ ടീസര്‍ റിലീസ് ചെയ്തു.

മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പി.കെ അശോകന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഗോപിക അനില്‍ ആണ് നായിക. സലിംകുമാര്‍, ഇന്നസെന്റ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും.