കൂടത്തായി; ജോളിക്കെതിരെ മൊഴി നല്‍കി റോയിയുടെ സഹോദരന്‍ റോജോ

single-img
16 October 2019

കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ മുഖ്യപ്രതി ജോളിക്കെതിരെ കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ മൊഴി നല്‍കി. മരണങ്ങള്‍ നടന്നതിന് ശേഷം താനോ സഹോദരിയോ പൊന്നാമറ്റത്ത് വീട്ടില്‍ നിന്ന് വെള്ളമോ ഭക്ഷണമോ കഴിച്ചിട്ടില്ല. അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയാല്‍ താന്‍ പൊന്നാമറ്റത്തു താമസിക്കാറില്ലായിരുന്നുവെന്നും റോജോ പൊലീസിനോടു പറഞ്ഞു.

തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നു. കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ജോളി സമ്മര്‍ദം ചെലുത്തിയിരുന്നു. കേസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ താന്‍ തൃപ്തനാണെന്നും റോജോ പറഞ്ഞു. ഇന്നും റോജോയുടെ മൊഴി എടുക്കുന്നുണ്ട്.

ജോളി നല്‍കിയ അരിഷ്ടം കുടിച്ചപ്പോള്‍ തനിക്ക് അസ്വസ്ഥത കളുണ്ടായെന്ന് രഞ്ജിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. രഞ്ജിയുടെ മകള്‍ക്കുനേരെയും ജോളി വധശ്രമം നടത്തിയതായി പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.