പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ‘കടുവ’ എത്തുന്നു

single-img
16 October 2019

ഒരിടവേളയ്ക്കുശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി സിനിമയൊരുക്കിയാണ് തിരിച്ചുവരവ്. കടുവ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജിന് പിറന്നാള്‍ ആശംസനേര്‍ന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജികൈലാസ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

Happy Birthday Prithviraj SukumaranPrithviraj Productions and Magic Frames present #KADUVAInspired from a real life…

Posted by Shaji Kailas on Tuesday, October 15, 2019

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതോടൊപ്പം പുറത്തുവിട്ടു. പേരു പോലെതന്നെ ആക്ഷന്‍ സ്വഭാവമുള്ളതാകും സിനിമ. ജിനുവാണ് തിരക്കഥയൊരുക്കുന്നത്. 2013 ല്‍ എത്തിയ ജിഞ്ചര്‍ ആയിരുന്നു ഷാജി കൈലാസ് അവസാനം ഒരുക്കിയ ചിത്രം. സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജും ഷാജി കൈലാസും
ആദ്യമായി ഒന്നിച്ചത്.