തമിഴ് നാട്ടില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവം; കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍

single-img
16 October 2019

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. കാര്‍ത്തി എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട് പൊള്ളാച്ചിയിലാണ് സംഭവം. രാത്രി സമയത്ത് കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളായ മുരുകന്‍, കാര്‍ത്തി എന്നിവരും വീട്ടില്‍ ഇരുന്നു മദ്യപിക്കുന്നതിനിടെയാണ് സംഭവം നടന്നത്.

ഈ സമയം കാര്‍ത്തി മിഠായി വാങ്ങിത്തെരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മോട്ടര്‍ സൈക്കിളില്‍ കൊണ്ടുപോയി. എന്നാല്‍ കുറേ സമയത്തേക്ക് കുട്ടിയുമായി കാര്‍ത്തി തിരിച്ച് വന്നില്ല. ഫോണ്‍ വിളിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ല. ശേഷം ഏറേ നേരത്തിന് ശേഷം പെണ്‍കുട്ടിയുമായി കാര്‍ത്തി തിരിച്ചെത്തി. അതേസമയം കുട്ടിയുടെ ശരീരത്തില്‍ രക്തക്കറയുണ്ടായിരുന്നു കുട്ടി കരയുകയും ചെയ്തിരുന്നു.

നടന്നതെല്ലാം കുട്ടി വീട്ടുകാരോട് പറഞ്ഞു. ശേഷം അച്ഛന്‍ കാര്‍ത്തിയെ മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരും ഇയാളെ കൈകാര്യം ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. കുട്ടിയുടെ പിതാവ് കാര്‍ത്തിയെ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ട്.

അനൈമലൈ പോലീസ് പെണ്‍കുട്ടിയെയും കാര്‍ത്തിയെയും പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു.