ഇന്ന് വൈകുന്നേരത്തിനകം തീരുമാനമാകും: അയോധ്യ കേസിൽ നിലപാട് കടുപ്പിച്ച് ചീഫ് ജസ്റ്റിസ്

single-img
16 October 2019

ന്യൂഡൽഹി: അയോധ്യ കേസിൽ ഇന്ന് വൈകുന്നേരത്തിനകം തീരുമാനം ഉണ്ടാകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ഓഗസ്റ്റ് 6-ന് ആരംഭിച്ച വാദം കേൾക്കൽ ഇന്ന് 40-ആം ദിവസത്തിലേയ്ക്ക് കടന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഇപ്രകാരം പറഞ്ഞത്.

കേസിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ സമർപ്പിച്ച ഹർജ്ജി തള്ളിക്കൊണ്ടായിരുന്നു കേസിൽ ഇന്ന് വൈകുന്നേരം 5 മണിക്കു മുന്നേ തീർപ്പുകൽപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചത്.

അതേസമയം വിധിയുടെ പശ്ചാത്തലത്തിൽ അയോധ്യയിൽ ഓഗസ്റ്റ് 31 മുതൽ നിലനിന്നിരുന്ന നിരോധനാജ്ഞയുടെ വ്യവസ്ഥകൾ കഴിഞ്ഞ ശനിയാഴ്ച മുതൽ കർശനമാക്കിയിട്ടുണ്ട്. പ്രദേശത്ത് അനധികൃതമായി സമ്മേളിക്കുന്നതിനും ഡ്രോണുകൾ അടക്കമുള്ള ഉപകരണങ്ങൾ പറത്തുന്നതിനും ബോട്ടിംഗിനുമെല്ലാം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.