‘രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ നിങ്ങളുടെ സഹോദര സന്താനങ്ങളോ?’ കോണ്‍ഗ്രസിനോട് ചോദ്യവുമായി അമിത് ഷാ

single-img
16 October 2019

ഇന്ത്യയിലുള്ള അനധികൃത കുടിയേറ്റക്കാര്‍ നിങ്ങളുടെ സഹോദര സന്താനങ്ങളാണോ എന്ന ചോദ്യവുമായി കോണ്‍ഗ്രസുകാരോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഹരിയാനയാനയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയില്‍ നിന്നും നാട് കടത്താന്‍ പറയുമ്പോള്‍ കോണ്‍ഗ്രസ് ചോദിക്കുന്നത് അവരെ എന്തിനാണ് നാടുകടത്തുന്നതെന്നാണ്? പിന്നെ അവര്‍ എവിടെ പോകും? എന്ത് കഴിക്കും? എനിക്ക് അവരോട് ചോദിക്കാനുള്ളത് അനധികൃത കുടിയേറ്റക്കാര്‍ അവരുടെ സഹോദര സന്താനങ്ങളാണോയെന്നാണ്?’ – അമിത് ഷാ പറഞ്ഞു.

മാത്രമല്ല, 2024 ന് മുന്‍പായി മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അമിത്ഷാ പ്രഖ്യപിച്ചു. അസമിന് പുറമേ, രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനായി ദേശീയ പൗരത്വപട്ടിക തയ്യാറാക്കാനൊരുങ്ങുകയാണ് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് നിലവില്‍ ദേശീയ പൗരത്വപട്ടിക നടപ്പാക്കാനൊരുങ്ങുന്നത്.