നിര്‍മ്മാതാവില്‍ നിന്നും വധ ഭീഷണി; പരാതിനല്‍കി നടന്‍ ഷെയ്ന്‍ നിഗം

single-img
16 October 2019

സിനിമ നിര്‍മ്മാതാവായ ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നു എന്ന് യുവതാരം ഷെയ്ന്‍ നിഗം.ഗുഡ് വിൽ എന്‍റര്‍ടെയ്മെന്‍ ബാനറിൽറ് ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഈ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്ത് എത്തിയത്.

” നിർമ്മാതാവ് ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന പുതിയ സിനിമയായ വെയിലിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, അതിൽ 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. അതിന്റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നു. ഈ രണ്ട് സിനിമകളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്.

വെയിൽ എന്ന സിനിമയിലേക്കായി മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. അതേസമയം കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. അതിൽ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണ്. തന്നോടും,വെയിലിന്‍റെ നിര്‍മ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയത്.” – ഷെയ്ന്‍ നിഗം പറയുന്നു.

“അടുത്തമാസം 15ന് ശേഷമാണ് വെയിലിന്‍റെ അടുത്ത ഷെഡ്യൂള്‍. ആ സമയം ആകുമ്പോൾ പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്‍റെ പേരില്‍ തനിക്കെതിരെ നിര്‍മ്മാതാവ് നടത്തുന്ന ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. ഈ സംഭവത്തിൽ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയെ തുടർന്ന് അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടു എന്നാണ് അറിയുന്നത്. വെയില്‍ സിനിമയുടെ സംവിധായകന് പോലും തന്‍റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. അപ്പോഴാണ് നിർമ്മാതാവായ ജോബി ഭീഷണി മുഴക്കുന്നത്. ഭീഷണിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.”-ഷെയ്ന്‍ നിഗം അറിയിച്ചു.