ഇത് ഗൂഗിൾ മാപ്പ് വഴിയല്ല; ഊരാക്കുടുക്കിൽ നിന്ന് രക്ഷിച്ച ബോർഡ് – നന്ദി പറഞ്ഞ്‌ വൈശാഖൻ തമ്പി

single-img
15 October 2019

വഴിയറിയാന്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കാത്തവര്‍ ചുരുക്കമാണ്. ഗൂഗിള്‍ മാപ്പ് കാണിച്ച് വഴിയിലൂടെപോയി കുടുങ്ങിയവരും കുറവല്ല. ഇപ്പോഴിതാ ഗൂഗിള്‍മാപ്പ് വഴിയല്ലെന്ന് ബോര്‍ഡ് കണ്ട് രക്ഷപ്പെട്ട അനുഭവം നന്ദിയോടെ ഓര്‍ക്കുകയാണ് എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി


ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നന്ദി പറഞ്ഞിരിക്കുന്നത്. ബോര്‍ഡിന്റെ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

” നട്ടപ്പാതിരായ്ക്ക്, ഏതാണ്ടൊക്കെയോ കുടുസ്സുവഴികളിലൂടെ കിലോമീറ്ററുകളോളം ചെളീം കുഴീം നീന്തിക്കടന്ന് കയറ്റം കയറി ചെന്നപ്പോൾ കണ്ട കാഴ്ച… ‘ഇത് ഗൂഗിൾ മാപ്പ് വഴിയല്ല’ എന്ന ബോർഡ് വെച്ച് ഊരാക്കുടുക്കിൽ നിന്ന് രക്ഷിച്ച പരോപകാരിയ്ക്ക് നന്ദി!- ”

നട്ടപ്പാതിരായ്ക്ക്, ഏതാണ്ടൊക്കെയോ കുടുസ്സുവഴികളിലൂടെ കിലോമീറ്ററുകളോളം ചെളീം കുഴീം നീന്തിക്കടന്ന് കയറ്റം കയറി ചെന്നപ്പോൾ…

Posted by Vaisakhan Thampi on Saturday, October 12, 2019