സദാചാരക്കാര്‍ക്ക് നന്ദി; ഇങ്ങനെയൊക്കെയുണ്ടാവും എന്ന് ഭാര്യയോട് പറഞ്ഞ് അനുവാദമൊക്കെ വാങ്ങിയിട്ടുണ്ട്,ചുംബന രംഗങ്ങളെ കുറിച്ച്‌ ടൊവിനോ

single-img
15 October 2019

ഓരോ സിനിമയിലും ലുക്ക് കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് യുവതാരം ടൊവിനോ തോമസ്. തന്റെ ചിത്രങ്ങളിലെ ചുംബന രംഗങ്ങള്‍ കണ്ട് അസ്വസ്ഥരാ യവര്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം.

അത്തരക്കാര്‍ക്ക് ഒരുപാട് നന്ദിയുണ്ട്, തന്നേക്കാള്‍ കൂടുതല്‍ തന്റെ കുടുംബ ജീവിതത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കുന്നവരോട് നന്ദി മാത്രമേയുള്ളുവെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു.

” 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമലഹസന്‍ ലിപ് ലോക്ക് ചെയ്യുമ്ബോഴും ഇതുപോലെ വാര്‍ത്തകളുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം നല്ല നിലയില്‍ തന്നെയില്ലേ. ഞാനും എന്റെ ഭാര്യയും പണ്ട് കാലം മുതലേ അറിയാവുന്നവരാണ്. സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു വരുന്ന കാലത്ത് തന്നെ ഇങ്ങനെയൊക്കെയുണ്ടാവും എന്ന് ഭാര്യയോട് പറഞ്ഞ് അനുവാദമൊക്കെ വാങ്ങിയിട്ടുണ്ട്.” ടൊവിനോ പറഞ്ഞു. 

ഒരു സിനിമയുടെ കഥാഗതി ആവശ്യപ്പെടുന്ന എന്ത് രംഗമാണെങ്കിലും അത് ഞാന്‍ ചെയ്യുമെന്നും ടൊവിനോ പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമാവാനാണ് എന്നും താത്പര്യം. ഇച്ചായന്‍ എന്ന വിളി പാകമാകാത്ത ട്രൗസര്‍ ഇടുന്നത്രെയും അരോചകമാണെന്നും ടൊവിനോ തോമസ് അഭിമുഖത്തില്‍ പറഞ്ഞു.