”ഇന്ത്യ നേരത്തെ തന്നെ റഫാല്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ ബലാകോട്ട് ഇന്ത്യയില്‍ നിന്നു തന്നെ തകര്‍ക്കാമായിരുന്നു”;രാജ്‌നാഥ് സിങ്

single-img
15 October 2019

മുംബൈ: റഫാല്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നെങ്കില്‍ ബലാക്കോട്ട് അതിര്‍ത്തിക്കുള്ളില്‍ തന്നെ നിന്ന് തകര്‍ക്കാമായി രുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ” റഫാല്‍ യുദ്ധവിമാനങ്ങള്‍ നേരത്തേ ഇന്ത്യയ്ക്കുണ്ടായിരുന്നെങ്കില്‍ പാക്കിസ്താനിലെ ബലാക്കോട്ട് തീവ്രവാദി ക്യാമ്പുകള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നിന്ന് തകര്‍ക്കാമായിരുന്നു. ഇന്ത്യന്‍ വ്യോമസേനയ്ക്ക് പാക്ക് അതിര്‍ത്തി ലംഘിച്ച് പോകേണ്ടി വരില്ലായിരുന്നു.” രാജ് നാഥ് സിങ് പറഞ്ഞു.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു രാലിയിലായിരുന്നു പ്രതിരോധമന്ത്രിയുടെ പരാമര്‍ശം. യുദ്ധവിമാനങ്ങള്‍ രാജ്യത്തിന്റെ സ്വരക്ഷയാണ്അല്ലാതെ ആക്രമണം നടത്താനുള്ളതല്ല എന്നായിരുന്നു രാജ് നാഥ് സിങ് നേരത്തെ നല്‍കിയ വിശദീകരണം.