വയര്‍ നിറയ്ക്കാന്‍ വാരിവലിച്ച് കഴിക്കേണ്ട, മഷ്‌റൂം കഴിച്ചാല്‍ മതി

single-img
15 October 2019

ഭക്ഷണം ഒഴിവാക്കുകയല്ല മറിച്ച് സമയത്തിന് കഴിക്കുകയാണ് തടികുറയാന്‍ വേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രാവിലെ വയര്‍ നിറച്ചു ഭക്ഷണം കഴിച്ചാല്‍ ഇടയ്ക്കിടെയുള്ള ഭക്ഷണം ഒഴിവാക്കാം .ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. അത്തരത്തിലുള്ള ഒരു ഭക്ഷണമാണ് കൂണ്‍ അഥവാ മഷ്റൂം.

രാവിലെ മഷ്റൂം കഴിച്ചാല്‍ വയറ് നിറഞ്ഞ് കിടക്കുമെും അടുത്ത സമയത്ത് ഒും വിശപ്പ് ഉണ്ടാകില്ലയെും ഗവേഷകര്‍ പറയുന്നു. അതുവഴി ശരീരഭാരം കുറയ്ക്കാനും കഴിയും. അമേരിക്കയിലെ മിനിസോറ്റാ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. മഷ്റൂമില്‍ ധാരാളം ഫൈബര്‍ അഥവാ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് വയറ് നിറയാന്‍ സഹായിക്കുന്നു.

ധാരാളം ഗുണങ്ങളുളള ഭക്ഷണമാണ് കൂണ്‍. ഇതില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എ ആന്റി ഓക്സിഡന്റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിളര്‍ച്ച തടയുന്നതില്‍ അയണിന് നല്ല പങ്കുണ്ട്. മഷ്റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനും മഷ്‌റൂം കഴിക്കുന്നത് നല്ലതാണ്.