മരടിൽ ഫ്‌ളാറ്റുകൾക്ക് അനുമതി; മുൻ പഞ്ചായത്ത്‌ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

single-img
15 October 2019

എറണാകുളം ജില്ലയിലെ മരടിൽ തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം നൽകിയ കേസിൽമരട് മുൻ പഞ്ചായത്ത്‌ സെക്രട്ടറി ഉള്‍പ്പടെ മൂന്നുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. കടത്തി പൊളിക്കാൻ ഉത്തരവിട്ട ഫ്‌ളാറ്റുകളിൽ ഒന്നാ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിന്റെ നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്റഫ്, മുൻ ജൂനിയർ പി ഇ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിലെടുത്തത്.

ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. സംസ്ഥാനത്തെ അഴിമതി നിരോധന നിയമപ്രകാരമാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

നേരത്തെ, കേസിൽ മരട് പ‍ഞ്ചായത്തിലെ മുൻ ഉദ്യോസ്ഥർക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സർക്കാരിന്‍റെ അനുവാദം തേടിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ അനുമതി വേണമെന്നതിലാണ് ഇത്. ന്ത്യമരടിൽ ഫ്ലാറ്റുകൾക്ക് നിർമ്മാണ അനുമതി നൽകിയതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലുണ്ട്.

ഫ്‌ളാറ്റുകൾ നിർമ്മിക്കാൻ തീരമേഖലാ പരിപാലന നിയമങ്ങൾ ലംഘിച്ച് അനുമതി നൽകിയ മരട് പഞ്ചായത്തിലെ മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണു ഈ ഹർജി.