അസുരന് ശേഷം തമിഴിൽ രജനീകാന്തിന്റെ നായികയാവാൻ മഞ്ജു വാര്യര്‍

single-img
15 October 2019

മഞ്ജു വാര്യര്‍ തമിഴിൽ അരങ്ങേറ്റം കുറിച്ച ധനുഷ് നായകനായ അസുരൻ ഇപ്പോൾ സൂപ്പർ ഹിറ്റായി ഓടുകയാണ്. അപ്പോഴാണ് പുതിയ സന്തോഷവാർത്ത എത്തിയിരിക്കുന്നത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ അടുത്ത സിനിമയിൽ നായികയാവാനൊരുങ്ങുകയാണ് മഞ്ജു. ശിവയുടെ സംവിധാനത്തിൽ എത്തുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്.

ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമ്മിക്കുന്ന സണ്‍ പിക്‌ചേഴ്‌സ് ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അസുരനിൽ ധനുഷിന്റെ ഭാര്യയായി അഭിനയിച്ച മഞ്ജുവിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. ഈ ചിത്രത്തിലെ അഭിനയം ഇഷ്ടപ്പെട്ടാണ് ശിവ പുതിയ സിനിമയിലേക്ക് മഞ്ജുവിനെ ക്ഷണിച്ചിരിക്കുന്നത്.