രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ദേവേന്ദ്ര ഫ​ഡ്നാ​വി​സ് ; രാഹുല്‍ എത്രത്തോളം സംസാരിക്കുന്നുവോ അത്രത്തോളം ബിജെപിയുടെ വോട്ട് വര്‍ധിക്കും

single-img
15 October 2019

മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. രാ​ഹു​ല്‍ എ​ത്ര​ത്തോ​ളം സം​സാ​രി​ക്കു​ന്നു​വോ, അ​ത്ര​ത്തോ​ളം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യ​ത്തി​ന്‍റെ വോ​ട്ട് വ​ര്‍​ധി​ക്കു​മെ​ന്നും, രാ​ഹു​ല്‍ പാ​തി​മ​ന​സോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.

2014 നിയമസഭാ തെരഞ്ഞടുപ്പില്‍ 42 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ 24 സീറ്റുപോലും നേടില്ലെന്ന തിരിച്ചറിവു കൊണ്ടാണ് രാഹുല്‍ പ്രചാരണ സമയത്ത് വിദേശത്തു പോയത്‌. എ​ന്നാ​ല്‍ രാ​ഹു​ലി​നെ മു​തി​ര്‍​ന്ന നേ​താ​വ് സ​ല്‍​മാ​ന്‍ ഖു​ര്‍​ഷി​ദ് വി​മ​ര്‍​ശി​ച്ചു. അ​പ്പോ​ള്‍, രാ​ഹു​ല്‍ തി​രി​കെ വ​ന്നു പ​ഴ​യ കാ​ര്യ​ങ്ങ​ള്‍ ത​ന്നെ പ​റ​യു​ന്നു- യു​വ​ത്മ​ല്‍ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ്ര​സം​ഗി​ക്ക​വെ ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.