വട്ടിയൂർക്കാവിൽ പ്രചാരണത്തിനിടെ എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം

single-img
15 October 2019

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുടപ്പനക്കുന്നിൽ യോഗത്തിനിടെ എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ഇടത് മുന്നണിയുടെ പ്രചാരണത്തിൽ കാനം രാജേന്ദ്രന്‍റെ പ്രസംഗ വേദിക്ക് സമീപമായിരുന്നു തർക്കം.

മണ്ഡലത്തിലെ പ്രചാരണത്തിന്‍റെ ഭാഗമായി കുടപ്പനക്കുന്നിൽ കാനം രാജേന്ദ്രൻ പ്രസംഗിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു വാക്കേറ്റം. യുഡിഎഫ് നടത്തിയ വാഹന ജാഥയ്ക്കിടെ എൽഡിഎഫിന്റെ പ്രസംഗം തടസപ്പെടുത്തി എന്നാരോപിച്ചായിരുന്നു വാക്കേറ്റം. വാക്കേറ്റം ശക്തമായപ്പോൾ നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു.