പൊന്നാമറ്റത്ത് ജോളിയുമായി അര്‍ധരാത്രി തെളിവെടുപ്പ്; വീട്ടില്‍ നിന്ന് കുപ്പിയിലാക്കി സൂക്ഷിച്ച വസ്തു കണ്ടെടുത്തു

single-img
15 October 2019

കോഴിക്കോട്: കൂടത്തായിക്കേസിലെ മുഖ്യപ്രതി ജോളിയുമായി രാത്രി ഏറെ വൈകിയും തെളിവെടുപ്പ്. ജോളിയെ അര്‍ധരാത്രി യാണ് പൊന്നാമറ്റം വീട്ടിലെത്തിച്ചത്. സയനൈഡ് വീട്ടില്‍
സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു തെളിവെടുപ്പ്.

പരിശോധനയില്‍ കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന വസ്തു കണ്ടെത്തി. ഇത് സയനൈഡ് ആണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചതായാണ് വിവരം. ജോളി തന്നെയാണ് പഴയപാത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന കുപ്പി എടുത്തു നല്‍കിയത്.

സയലൈഡ് കഴിച്ച് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചിരുന്നതായി ജോളി വെളിപ്പെടുത്തിയതായാണ് വിവരം. അതേസമയം ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും ഇന്നലെ പൊലീസ് 10 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.