സ്കൂളുകളിൽ തലവരി പണം വാങ്ങുന്നതിന് മനുഷ്യാവകാശ കമ്മീഷന്റെ നിരോധനം

single-img
15 October 2019

കേരളത്തിലുള്ള സ്കൂളുകളിൽ തലവരി പണം വാങ്ങുന്നത് നിരോധിച്ചു കൊണ്ട് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. സ്‌കൂളിൽ കുട്ടികളുടെ പ്രവേശന സമയത്ത് ഡെവലപ്മെന്റ് ഫണ്ട് എന്ന പേരിൽ ഉൾപ്പടെ യാതൊരു പേരിലും പണം വാങ്ങാൻ പാടില്ലെന്നാണ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നത്.

മാത്രമല്ല, വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രവേശനസമയത്ത് നിയമ പ്രകാരം ഉള്ള ട്യൂഷൻ ഫീസ് മാത്രമേ വാങ്ങാവൂ എന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. ഈ ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്ക് എതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.