ഐഎസ്എൽ ആറാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോൺസർ

15 October 2019

ഐഎസ്എൽ ആറാം സീസണില്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സ്പോണ്‍സറായി ജെയിന് ട്യൂബ്സ്. മികച്ച ടീമായ കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിന് സീസണിൽ എല്ലാവിധ ആശംസകളും നേരുന്നതായും ജെയിൻ ട്യൂബ്സ് പ്രതിനിധി ദിവ്യകുമാർ ജെയിൻ വ്യക്തമാക്കി.
അതേപോലെ, നാല്പത് വർഷത്തിലേറെ പാരമ്പര്യമുള്ള ബ്രാൻഡുമായി സഹകരിക്കുന്നത് ഞങ്ങൾക്ക് അഭിമാനകരമായ നിമിഷമാണ്. ഞങ്ങൾ ഇരുവരും അതാത് മേഖലകളിൽ മികച്ചവരാകാന്‍ പരിശ്രമിക്കുമ്പോൾ വർഷങ്ങളോളം പങ്കാളിത്തം തുടരുമെന്നാണ് പ്രതീക്ഷ എന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ വീരേൻ ഡി സിൽവ പ്രതികരിച്ചു.