ഇന്ത്യക്ക് 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന മുന്‍ പ്രവചനം തിരുത്തി ഐഎംഎഫ്; ഉണ്ടാകുന്നത് 1.2 ശതമാനം ഇടിവ്

single-img
15 October 2019

ആര്‍ബിഐയുടെയും മൂഡി റേറ്റിംഗിനും പിന്നാലെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് ഇന്‍റന്‍നാഷണല്‍ മോണിറ്ററി ഫണ്ടും(ഐഎംഎഫ്) വെട്ടിക്കുറച്ചു. ഈ വര്‍ഷം ഇന്ത്യക്ക് 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഐഎംഎഫ് പ്രവചനം.

പക്ഷെ അത് ഇപ്പോഴുള്ള സാഹചര്യത്തില്‍ 6.1 ശതമാനം മാത്രമായിരിക്കുമെന്ന് ഐഎംഎഫ് വ്യക്തമാക്കി.
അതായത് വളര്‍ച്ചയില്‍ 1.2 ശതമാനം ഇടിവുണ്ടാകുമെന്നാണ് ഐഎംഎഫ് നിരീക്ഷണം. 2019 ഏപ്രിലിലായിരുന്നു ഇന്ത്യയുടെ വളര്‍ച്ച 7.3 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ് പ്രവചിച്ചത്. മുന്‍ വര്‍ഷം 6.8 ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ച.

2020 ആകുമ്പോള്‍ ഇന്ത്യക്ക് ഏഴ് ശതമാനം വളര്‍ച്ച നേടാനാകുമെന്നും ഐഎംഎഫ് വ്യക്തമാക്കി. അതേപോലെ ലോക ബാങ്ക്, ദക്ഷിണേഷ്യ എക്കണോമിക് ഫോക്കസ് എന്നിവ 2019ല്‍ ഇന്ത്യയുടെ വളര്‍ച്ച ആറ് ശതമാനമായിരിക്കുമെന്നും പ്രവചിച്ചു. പണ നയം, കോര്‍പറേറ്റ് നികുതി കുറച്ചത് എന്നിവയാണ് വളര്‍ച്ചാ നിരക്ക് കുറക്കാനുള്ള കാരണം. ഇന്ത്യയുടെ അയല്‍രാജ്യമായ ചൈനയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കും ഐഎംഎഫ് കുറച്ചു.

ഈ വര്‍ഷം 6.1 ശതമാനം വളര്‍ച്ചയാണ് ചൈനക്കുണ്ടാകുമെന്നാണ് നിരീക്ഷണം പ്രവചനം. 2020 ആകുമ്പോള്‍ ചൈനയുടെ വളര്‍ച്ച 5.8 ശതമാനമാകുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.