കൂടത്തായി കൊലപാതകപരമ്പര സിനിമയാക്കിയാല്‍ സാംസ്‌കാരിക അപചയം, നിപ്പയെ കച്ചവടം ചെയ്താല്‍ സാംസ്‌കാരിക പ്രവര്‍ത്തനം ആകുന്നതെങ്ങിനെ?; രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി

single-img
15 October 2019

സിനിമയിലെ ബുദ്ധിജീവികളെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചലചിത്ര നടന്‍ ഹരീഷ് പേരടി. കൂടത്തായി കൊലപാകകം സിനിമയാക്കുമ്പോള്‍ അത് സാംസ്‌കാരിക അപചയവും നിപ്പയെ കച്ചവടം ചെയ്താല്‍ സാംസ്‌കാരിക പ്രവര്‍ത്തനവും ആകുന്നതെങ്ങിനെ എന്ന് ഹരീഷ് പേരടി ചോദിക്കുന്നു.

സംസ്ഥാനത്തെ ബുദ്ധി ജീവികളിലും തെരഞ്ഞെടുപ്പ് നടത്തണമെന്നും, ലാറ്റിന്‍ അമേരിക്കന്‍ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിന്‍ തോപ്പുകളിലേക്കും കായല്‍ പരിസരത്തേക്കും അതുപോലെ പറിച്ച് നട്ട് ലോകസിനിമയുടെ കേരളാ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന കള്ളന്‍മാര്‍ക്ക് എങ്ങിനെയാണ് ഇത്തരം മേളകളില്‍ ഇടം കിട്ടുന്നത് എന്നും പരിഹസിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

SFI, Dyfi,Cpm എന്നി സംഘടനകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നു… എന്തിന് മേൽശാന്തിയെ നിയമിക്കാൻ പോലും തിരഞ്ഞെടുപ്പ്…

Posted by Hareesh Peradi on Sunday, October 13, 2019