ഡെന്‍മാര്‍ക്ക് ഓപ്പണ്‍: പി വി സിന്ധു പ്രീ ക്വാര്‍ട്ടറിൽ

single-img
15 October 2019

കോപൻ ഹേഗനിൽ നടക്കുന്ന ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി വി സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തി. ഇപ്പോഴത്തെ ലോക ചാമ്പ്യനായ സിന്ധു ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജയിച്ചു കയറിയകത്. എതിരാളിയായ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്‌കയെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോര്‍ 22-20, 21-18.

ഇതേ താരത്തിനെതിരെ താരത്തിനെതിരെ സിന്ധുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പിന് ശേഷം നടന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സിന്ധു സെമിയില്‍ പോലും പ്രവേശിക്കാതെ പുറത്തായിരുന്നു.

അതേസമയം ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ പി കശ്യപ് ആദ്യ റൗണ്ടില്‍ പുറത്തായി. കാശ്യപ് തായ്‌ലന്‍ഡിന്റെ സിട്ടികോം തമാസ്സിനോട് നേരിട്ടുള്ള ഗെയിമുകള്‍കൾക്ക് തോൽക്കുകയായിരുന്നു. സ്കോര്‍ 13-21, 12-21.