ചൈന വിഭജനത്തിനും ഭിന്നിപ്പിനും ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കും; മുന്നറിയിപ്പുമായി ഷി ചിന്‍ പിങ്

single-img
15 October 2019

ബെയ്ജിംഗ്: ചൈനയെ വിഭജിക്കുവാനും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ്. ഹോങ്കോങില്‍ ചൈനാ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പ്രസ്താവന.

” വിഭജനത്തിന് ശ്രമിക്കുന്നവരുടെ ശരീരം ഛിന്നഭിന്നമാകുകയും എല്ലുകള്‍ നുറുങ്ങുകയും ചെയ്യും. ചൈനയുടെ വിഭജനത്തെ പിന്തുണയ്ക്കുന്ന ഏതൊരു ബാഹ്യശക്തിയെയും ചൈനീസ് ജനത വഞ്ചകരായി മാത്രമേ കണക്കാക്കൂ.” ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ചൈനീസ് പ്രസിഡന്റിന്റെ നേപ്പാള്‍ സന്ദര്‍ശനത്തിനിടെയാണ് വാര്‍ത്താക്കുറിപ്പിറക്കിയത്‌.

വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്ന ഹോങ്കോങ് പൗരന്‍മാരെ ചൈനയിലേക്ക് വിചാരണ ചെയ്യാന്‍ കൊണ്ടുപോകാനുള്ള കുറ്റവാളി കൈമാറ്റ ബില്‍ ആണ്
ഹോങ്കോങ്ങില്‍ കഴിഞ്ഞ ജൂണില്‍ ആരംഭിച്ച പ്രക്ഷോഭത്തിനു കാരണമായത്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈന സൈന്യത്തെ അയക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും പ്രതിഷേധം കൈകാര്യം ചെയ്യാന്‍ ഹോങ്കോങ് പൊലീസിനു കഴിയുമെന്നു ബെയ്ജിങ് അറിയിച്ചു.