‘ദൈവം ഈ രാജ്യത്തെ രക്ഷിക്കട്ടെ’; സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കോണ്‍ഗ്രസ്

single-img
15 October 2019

ഹിന്ദു മഹാ സഭയുടെ നേതാവായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കി ആദരിക്കണമെന്ന ബിജെ.പി ആവശ്യത്തെ പരിഹസിച്ച് മഹാരാഷ്ട്രയിലെ കോണ്ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം. ഈ ആവശ്യം മഹാരാഷ്ട്രാനിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിലാണ് ബിജെപി മുന്നോട്ട് വെച്ചത്.

‘ഗാന്ധി വധക്കേസില്‍ രാജ്യത്ത് സവര്‍ക്കര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടണ്ട്. കേസ് അന്വേഷിച്ച കാപ്പൂര്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിട്ടുള്ളതുമാണ്. അടുത്തിടെ പുറത്തിറക്കിയ ലേഖനത്തില്‍ കമ്മീഷന്‍ സവര്‍ക്കറെ പ്രതി ചേര്‍ത്തിട്ടുള്ളതുമാണ്. ദൈവം ഈ രാജ്യത്തെ രക്ഷിക്കട്ടെ, മഹാത്മാ ഗാന്ധിയെ ആത്മഹത്യ ചെയ്യിച്ച രാജ്യത്ത് എന്തും സാധ്യമാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തീവാരി പറഞ്ഞു.

അതേസമയം സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കി ആദരിക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തി. ഇന്ത്യയില്‍ സവര്‍ക്കര്‍ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ പിന്തുണച്ചിരുന്നെന്ന് ഒവൈസി പറഞ്ഞു. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക ബിജെപി നേരത്തെ പുറത്തിറക്കിയിരുന്നു.

ഈ പ്രകടന പത്രികയില്‍ സവര്‍ക്കര്‍ക്കും ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവര്‍ക്കും ഭാരത് രത്‌ന നല്‍കി ആദരിക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വെച്ചിരുന്നു.