രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുമ്പോള്‍ സ്വയം രക്ഷപെട്ട കപ്പിത്താനെന്ന് ഒവൈസി

single-img
15 October 2019

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി. കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങന്നതുകണ്ട് സ്വയം രക്ഷപെട്ടയാളാണ് രാഹുല്‍ എന്നായിരുന്നു ഒവൈസിയുടെ പരിഹാസം. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുപ്രചരണത്തിനിടെയായിരുന്നു പരാമര്‍ശം.

” കടലിന് നടുവില്‍ ഒരു കപ്പല്‍ മുങ്ങുമ്പോള്‍, എല്ലാവരെയും സുരക്ഷിതരാക്കിയതിന് ശേഷമാണ് കപ്പിത്താന്‍ രക്ഷപ്പെടുക. പക്ഷേ കോണ്‍ഗ്രസ് മുങ്ങുന്നത് കണ്ട് സ്വയം രക്ഷപ്പെടുന്ന കപ്പിത്താനാണ് രാഹുല്‍ ഗാന്ധി. മുസ്ലീംകള്‍ ജീവനോടെയിരി ക്കുന്നത് എഴുപത് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് കാണിച്ച ദയ കൊണ്ടല്ല, ഭരണഘടനകൊണ്ടും ദൈവത്തിനെ കൊണ്ടുമാണ് നമ്മള്‍ ജീവിച്ചിരിക്കുന്നത്.” – ഒവൈസി പറഞ്ഞു.

മുത്തലാഖ് വിഷയത്തില്‍ കൊണ്ടുവന്ന ബിജെപി സര്‍ക്കാരിനെയും ഒവൈസി വിമര്‍ശിച്ചു. മുസ്ലീം സമുദായത്തോട് നീതി പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്നവര്‍ മറാത്ത സംവരണം പോലെ മുസ്ലീം സമുദായത്തിനും സംവരണം ഏര്‍പ്പെടുത്താന്‍ തയ്യാറാകുകയാണ് വേണ്ടതെന്ന് ഒവൈസി പറഞ്ഞു.