സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി നേതാവിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
14 October 2019

ഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു. ഇക്കാര്യത്തില്‍ മദ്രാസ് ഹൈക്കോടതി യെ സമീപിക്കാന്‍ ഹര്‍ജി സമര്‍പ്പിച്ച ബിജെപി നേതാവിനോട് കോടതി ആവശ്യപ്പെട്ടു.

”എല്ലാം കേസുകളും സുപ്രീം കോടതിയിലേക്ക് വരേണ്ടതില്ല. ഈ പ്രശ്‌നം മദ്രാസ് ഹൈക്കോടതിയുടെ മുമ്പിലാണ്, നിങ്ങള്‍ അവിടെ പോകുക, ”സുപ്രീം കോടതി പറഞ്ഞു. അഭിഭാഷകനായ അശ്വിനി ഉപാധ്യായയുടെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കുകയാ യിരുന്നു കോടതി.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കു ന്നതിനുള്ള രണ്ട് ഹരജികള്‍ മദ്രാസ് ഹൈക്കോടതി പരിഗണിക്കു ന്നുണ്ട്. ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലും ആധാര്‍ ബന്ധിപ്പിക്കുന്നതിന് സമാനമായ നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്.
വിവിധ ഹൈക്കോടതികളില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് അപേക്ഷകള്‍ മാറ്റണമെന്ന് ഫേസ്ബുക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാട് സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍, കൈമാറ്റ ഹരജികളെ എതിര്‍ത്തു, പ്രശ്നം പരിഹരിക്കാന്‍ പരമോന്നത കോടതി ഹൈക്കോടതിക്ക് അവസരം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു