പ്രശസ്ത കൊറിയന്‍ പോപ് ഗായികയും നടിയുമായ സുല്ലിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

single-img
14 October 2019

കൊറിയയിലെ പ്രശസ്ത പോപ് ഗായികയും നടിയുമായ സുല്ലിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലുള്ള സിയോളിലുള്ള വീട്ടിലാണ് ഗായികയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മാനേജരാണ് മൃതദേഹം ആദ്യം കണ്ടത്.

ഇതിനെ തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.ചോയ് ദിന്‍ രി എന്നായിരുന്നു 25 കാരിയായ സുല്ലിയുടെ യഥാര്‍ത്ഥ പേര്. കുറ കാലമായി കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു സുല്ലിയെന്നാണ് മാനേജര്‍ പറയുന്നത്.

അതേസമയം സുല്ലിയുടെ ആത്മഹത്യക്കുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
ഇപ്പോള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അസ്വാഭാവികതയോ ആത്മഹത്യാ കുറിപ്പോ കണ്ടെത്താനായിട്ടില്ല. 2005 കാലഘട്ടത്തില്‍ ബാലതാരമായാണ് സുല്ലി കൊറിയന്‍ സിനിമയുടെ ഭാഗമാകുന്നത്.