നോട്ട് നിരോധനത്തെ എതിര്‍ത്ത, സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

single-img
14 October 2019

ഇന്ത്യയിലെ നോട്ട് നിരോധനത്തെ എതിര്‍ത്ത, സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി. സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനവുമായി മോദി രംഗത്തെത്തിയത്. ലോകത്തെ ദാരിദ്ര്യനിർമാർജനത്തിൽ നിരവധി സംഭാവനകൾ നൽകിയ ആളാണ് അഭിജിത് എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇതോടൊപ്പം തന്നെ അഭിജിത് ബാനർജിക്കൊപ്പം പുരസ്കാരം ലഭിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ എസ്‍തർ ഡുഫ്‍ളോ, മിഖായേൽ ക്രെമർ എന്നിവർക്കും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു.ഇന്ത്യയില്‍ നോട്ട് നിരോധിക്കുന്ന സമയത്ത് തുടക്കത്തില്‍ വിചാരിച്ചതിനേക്കാള്‍ വലിയ ആഘാതമായിരിക്കും നോട്ടു നിരോധനം വഴി സംഭവിക്കുക എന്ന് ബാനര്‍ജി പറഞ്ഞിരുന്നു.

നിലവില്‍ രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ടു നിരോധനമാണെന്ന് പലര്‍ക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും ബാനര്‍ജി പറയുകയുണ്ടായി.